Monday, 19 August 2013

പിറവി

                                          പിറവി 


                             വേരുറച്ചു പോയ മൗനത്തിൽ നിന്നും 
                             പൂക്കളുണ്ടാകുന്നു 
                           ആഴത്തിൽ വിതച്ച സ്വപ്നത്തിൽ നിന്നും 
                           ശലഭങ്ങളും 
                           കണ്‍ പീലിയിൽ മയങ്ങുന്ന തേങ്ങലിന്റെ 
                          ഉറവ പൊട്ടുപോൾ സമുദ്രം ഉണ്ടാകുന്നു 
                         നിനക്കും എനിക്കുമിടയിലെ
                          ഉഷ്ണ ജല പ്രവാഹം വറ്റുപോൾ  ശാന്തിയും !

നമ്മുടെ സാഹിത്യ കാരന്മാർ

     നമ്മുടെ സാഹിത്യ   കാരന്മാർ 



ഇതാ , മലയാളത്തിലെ ആദ്യകാല സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ . കേരള സാഹിത്യ അക്കാദമിയുടെ ഗാലറിയിലെ ചിത്രങ്ങളാണിവ







ജീവിതം അർഥപൂർണമാക്കാൻ


                     ജീവിതം അർഥപൂർണമാക്കാൻ 

1, ഭക്ഷണ നിയന്ത്രണം : അമിത ഭക്ഷണം ഒഴിവയ്ക്കുക ;മദ്യപാനിയാകതിരിക്കാൻ ശ്രദ്ധിക്കുക .        ഇവയുടെ പ്രസക്തി ഇന്നു വളരെയാണ്
2 , നിശബ്ദത : നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനമില്ലാത്ത കാര്യം സംസാരിക്കരുത് . ബാലിശവും അന്ത സാര ശൂന്യമായ സംഭാഷണത്തിൽ നിന്നെഴിഞ്ഞിരിക്കുക
3 , ക്രമവും ചിട്ടയും :ഓരോ കാര്യത്തിനും അടക്കും ക്രമവും ഉണ്ടായിരിക്കണം . ഓരോ കാര്യത്തിനും സമയം ക്രമീകരിച്ച് യഥാ സമയം നിർവഹിക്കുക
4 , തീരുമാനം :ചെയ്യേണ്ട കാര്യം നിക്ഷയിക്കുകയും അവ യഥാ സമയം നടപ്പാക്കുകയും ചെയ്യുക
.5 , മിതത്വം പാലിക്കുക : മറ്റുള്ളവർക്കും നിങ്ങൾക്കും നന്മയ്ക്കുള്ള കാര്യം മാത്രം ചെയ്യുക . ഒന്നും തന്നെ പാഴാക്കാൻ നിടയാക്കരുത്
6 , പരിശ്രമം : സമയം നഷ്ടമാക്കരുത് . പ്രയോജന പ്രദമായ കാര്യങ്ങൾ  എന്തെങ്കിലും എപ്പോഴും ചെയ്യാൻ ശ്രമിക്കണം. അനാവിശ്വമായ കാര്യത്തിൽ നിന്ന് ഒഴിഞ്ഞിരിക്കണം
.7 , ആത്മാർഥത :വഞ്ചനയും ചതിയും പാടില്ല നീതി പൂർവമായതും നിഷ്കളങ്കവുമായ കാര്യങ്ങളിൽ മനസ് വ്യാപരിക്കട്ടെ
8 , നീതി നിർവഹണം : നിങ്ങൾ ചെയ്യേണ്ട നന്മ നിഷേധിക്കുകയോ ആർക്കും ദോഷം നരുത്തുകയോ അരുത്
9 , ശുചിത്വം :ശരീരത്തിലും ധരിക്കുന്ന വസ്ത്രത്തിലും വസിക്കുന്ന പാർപ്പിടത്തിലും  അശുദ്ധിയും മാലിന്യവും ഉണ്ടാകാൻ ഇടയാകരുത്
10 , സംയമനം :യാദ്യശ്ചികാമോ അപ്രതീക്ഷിതമോ ആയി എന്തെങ്കിലും സംഭവിച്ചാൽ അസ്വസ്ഥമാകാതെ സംയമനം പാലിക്കാൻ ശ്രമിക്കുക
11 , വിശുദ്ധി :വികാരങ്ങൾക്കു നിയന്ത്രണം പാലിക്കുക . മറ്റുള്ളവരുടെ മാനം കേടുത്താനോ സ്വസ്ഥത നശിപ്പിക്കാൻ  ഇടയാക്കുന്നതൊന്നും ചെയ്യാതിരിക്കുക
12 , വിനയം :യേശുവിനെ അനുകരിക്കാൻ യത്നിക്കുക
       
                                                       സ്വ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച കാര്യം ആത്മകഥയിൽ പരാമർഷിച്ചിരിക്കുകായാണ് .ഇവ കൂടാതെ ഓരോ പ്രഭാതത്തിലും  അദേഹം ഒരു ചോദ്യം സ്വയം ഉന്നയിക്കും "ഇന്ന് എന്തു നന്മ എനിക്ക് ചെയ്യാൻ കഴിയും? സായം കാലത്തെ ചോദ്യം "ഇന്ന് ഞാൻ എന്ത് നന്മ ചെയ്തു? ഇത് കർഷനമായി പാലിക്കാൻ ശ്രദ്ധിച്ചതായി രെഖപെടുത്തുന്നു . നമ്മുക്കു ലഭിച്ച ജീവിതം പ്രയോജന പ്രദമായും എങ്ങിനെ നയിക്കമെന്ന് ഉള്ളതിന്റെ രൂപ രേഖയാണ്  സ്വാനുഭവത്തിൽക്കൂടി ഫ്രാങ്ക്ളിൻ നമ്മുക്ക് നല്കിയത്
                 

                                                                                                           

എൻറെ സത്യാന്വേഷണ പരീക്ഷണ കഥ



                                     എൻറെ സത്യാന്വേഷണ  പരീക്ഷണ  കഥ
                                                                                   എം .കെ  ഗാന്ധി


                         "എൻറെ സത്യാന്വേഷണ  പരീക്ഷണ  കഥ അഥവാ  എം .കെ  ഗാന്ധിയുടെ  ആത്മകഥ " പരിഭാഷ ചെയ്തത്  ഡോ.ജോർജ്  ഇരുമ്പയം  എന്ന വ്യക്തിയാണ്  .ഇതിനെ  അഞ്ച്  ഭാഗങ്ങളിലാണ് ഇത്  തിരിച്ചിരിക്കുന്നത്  .ഏറ്റവും  അടുത്ത  ചില സഹപ്രവർത്തകർ  ആവിശ്യപെട്ടപ്പോൾ  നാലഞ്ചുവർഷം  മുമ്പ്  ആത്മകഥ  എഴുതാമെന്ന്  ഗാന്ധി  സമ്മതിക്കുകയാണ് ഉണ്ടായത് . ആദ്യത്തെ  പേജ്   തീരുംമുമ്പ് തന്നെ ബോംബെയിൽ  കലാപം  പൊട്ടിപ്പുറപ്പെടുകയും  കലാപത്തെ  തുടർന്നുനുണ്ടായ സംഭവങ്ങൾ  കാരണം  ഗാന്ധിയർവാദ ജയിലിൽ  അകപ്പെടുകയും  ചെയ്തു . ഗാന്ധിയുടെ  കൂടെ  ജയിലിൽ  ഉണ്ടായിരുന്ന  ശ്രീ  ജയറാം ദാസ്‌  ഗാന്ധിയോട് മറ്റെല്ലാം  മാറ്റി  വെച്ച  ആത്മകഥ  പൂർത്തിയാക്കാൻ ഗാന്ധിയോട്  പറഞ്ഞപ്പോൾ  സ്വന്തമായൊരു  പംനത്തിൻ പരിപാടി  തയ്യാറാക്കി കഴിഞ്ഞന്നും  അത്  തീരും വരെ  മറ്റൊന്നും ചെയ്യാനകില്ലെന്നും ഗന്ധിപറഞ്ഞു

                     ശിക്ഷ കാലമത്രയും  ജയിലിൽ കഴിച്ചിരുന്നെങ്കിൽ  ആത്മകഥ തീർച്ചയായും എഴുതി  തീർക്കാമായിരുന്നു പക്ഷേ ഗാന്ധിയുടെ  അദ്ധ്യയന പരിപാടി  തീരുന്നതിന്  ഒരു വർഷം മുമ്പേ  ഗാന്ധിയെ മോചിപ്പിച്ചു . ഇപ്പോൾ  സ്വാമി  ആനന്ദ്  ആത്മ കഥ  എഴുതാനുള്ള നിർദേശം ആവർത്തിച്ചിരിക്കുന്നു .  ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹത്തിന്റെ ചരിത്രം ഞാൻ എഴുതി കഴിഞ്ഞതിനാലും 'നവജീവനു' വേണ്ടി എന്തെങ്കിലും ആഴ്ച്ചതോറും എഴുതുകയും വേണം അത്  എന്ത്‌ കൊണ്ട്  ആത്മകഥ ആയിക്കൂട എന്ന സ്വാമിയുടെ അഭിപ്രായത്തോട് ഗാന്ധി യോജിക്കുകയും  ഗാന്ധി ആ ജോലി ഗൗറവ പൂർവം എറ്റെടുക്കുകയും ചെയ്തു.
                      ഒരു ആത്മകഥ എഴുതാനുള്ള ഉദ്യാമാമല്ല എന്റെത് സത്യം കൊണ്ടുള്ള എന്റെ  വിവിധ പരീക്ഷണങ്ങളുടെ കഥ പറയുക മാത്രമാണ്  ലക്ഷ്യം. എന്റെ ജീവിതത്തിൽ ആ പരീക്ഷണങ്ങളെലാതെ മറ്റെന്നും ഇല്ലാത്തതിനാൽ കഥ ഒരു അത്മകഥയുടെ രൂപം കൊള്ളുമെന്നതു ശരിയാണ്, ഈ പരീക്ഷ്നങ്ങളെല്ലാം ചേർന്ന്  കൊണ്ടുള്ള ഒരു വിതരണം വായനക്കാരനു ഗുണം ചെയ്യതിരിക്കില്ലന്നു ഞാൻ വിശ്യസിക്കുന്നു . രാഷ്ട്രീയ രംഗത്തുള്ള എന്റെ പരീക്ഷണങ്ങൾ ഇപ്പൊൾ ഇന്ത്യയിൽ മാത്രമല്ല ഒരു പരിതിയോളം ''പരിഷ്ക്രത'' ലോകം മുഴുവൻ അറിയ്യപെടുന്നുണ്ട് . എനിക്ക് അത്ര വിലയുള്ളതല്ല . തന്മൂലം അവ എനിക്ക് നേടി തന്ന ''മഹാത്മാ'' എന്ന പദത്തിന് അതിലും കുറഞ്ഞ വിലയേ ഉള്ളൂ . പലപ്പോഴും ആ പദവി എന്നെ ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട് . ഒരു നിമിഷം പോലും അതെന്നെ ആഹ്ളാദിപ്പിച്ചതായി ഓര്ക്കുന്നില്ല . എന്നാൽ അത്മീയ്യ മന്ധലത്തിലെ പരീക്ഷണങ്ങൾ വിവരിക്കാൻ തീർച്ചയായും ഞാനതിഷ് ടപെടുന്നു . അവയിൽ നിന്നാണ് രാഷ്ട്രീയ രംഗത്തു പ്രവർത്തിക്കാൻ എനിക്കുള്ള ശക്തി ഞാൻ സമ്മർജ്ജിച്ചത് . തന്റെ പരീക്ഷണങ്ങൾ അത്യന്തം ക്രത്യതയോടും മുന്നലോജനയോടും സൂഷ്മതയോടും കൂടി ചെയ്യുകയും എന്നാൽ തന്നെ നിഗമനങ്ങൾ അന്തിമമാണന്ന് അവകാശപെടാതെ അവയെപറ്റി തുറന്ന മനസോടെ കഴിയുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ മനോഭാവമാണ്  ഇവയുടെ കാര്യത്തിൽ എനിക്കുളത് . ഓരോ ചുവടുവയ്പ്പിലും ശരിയായി തോന്നിയത് സ്ഥീകരിക്കുകയും മരിച്ചുള്ളത് തള്ളികളയുകയും ചെയ്തുകൊണ്ടാണ് ഞാൻ പ്രവർത്തിച്ച് പോന്നത്  ''എന്റെ സത്യാനെഷ്വണ  പരീക്ഷണ കഥ'' എന്ന തലക്കെട്ട് എഴുതാനുദെശിക്കുന്ന അദ്ധ്യായങ്ങൾക്ക്  നല്കി കഴിഞ്ഞു . സത്വത്തിൽ നിന്നും വ്യതാസമായി കരുതപെടുന്ന അഹിംസ,ബ്രഹ്മചര്യം, തുടങ്ങിയ തത്വങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങളും ഇവയിൽ ഉൾപെടും . എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമായ സത്യം . ഈ സത്യം വാക്കിലെ  സത്യസന്ധത മാത്രമല്ല വിചാരണ ത്തിലേതു കൂടിയാണ് . നാം മനസ്സിലാക്കുന്ന ആപേക്ഷിക സത്യമല്ല . കേവലമായ സത്യം, സനാതനമായ തത്ത്വം ഈശ്വാൻ തന്നെയാണ് വായനക്കാരോട് തല്ക്കാലത്തേയ്ക്കെങ്ങിലും വലപ്പാടും വിട വാങ്ങുന്ന ഈ അവസരത്തിൽ മനോവാക്കർത്വങ്ങലിൽ അഹിംസാവാരം അരുളണേയെന്ന് സത്യേശ്വരനോടുള്ള എന്റെ പ്രാർത്തനയിൽ പങ്കു ചേരാൻ അവരോടു ഞാനഭ്യാർത്തിക്കുന്നു.
                                 
                                           ഗാന്ധിയുടെ "ആത്മകഥ" അഥവാ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ" നവ ജീവൻ ട്രസ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ചത് 1927-ൽ .ഗുജറാത്തി വരികയായ 'നവ ജീവനിലും ,ശ്രീ മഹാ ദേവി ദേശായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. യങ്ങ് ഇന്ത്യ ' യിലും ഏതാണ്ട് ഒരേ സമയത്ത് ഗാന്ധിജിയുടെ ആത്മകഥ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു

ഇന്നലയുടെ സ്മാരകങ്ങൾ

   
                         ഇന്നലയുടെ  സ്മാരകങ്ങൾ

   
                      പംനം നൈസ്  കോളേജിലേക്ക്  പറിച്ചു  നടപെട്ട സമയം  .അപരിചിത  മുഖങ്ങൾക്കിടയിൽ  എവിടേയോ  വെച്ച  കണ്ട് മറന്ന  മുഖങ്ങളും  ഉണ്ടായിരുന്നു . എന്നാൽ
അവയെക്കാൾ  ഞങ്ങളെ  അല്ഭുദപെടുതിയത്  ക്സ്ളാസിലെ  ബോയസ്  ആയിരുന്നു .തണ്ടും  തടിയുമുള്ള  ആണ്‍കുട്ടികളുടെ  മുഖം എല്ലവരുടെ  മനസ്സിന്റെയും  ശ്രദ്ധതിരിച്ചു .ഇന്ന +2 ഹുമനിറ്റീസിൽ ക്ളാസ്സിൽ  പഠിക്കുമ്പോൾ  ക്ളാസ്സിലെ ഒരു നല്ലസ്ഥാനം  ബോയ്സ് പിടിച്ചു  പറ്റിയിരിക്കുന്നു .ഒരുപാട്  പെണ്‍കുട്ടികൾക്കിടയിൽ ഞങ്ങൾ  കുറച് പേർ മറിനില്കേണ്ടതില്ല  എന്നായിരുന്നു  അവരുടെ മനോഭാവം .കോളേജിന്റെ  എല്ലാ പ്രവർത്തനത്തിലും  ബോയ്സിന്റെ  പങ്കാളിത്തം  സജീവമായിരുന്നു . ഇതിനെല്ലാം  പുറമേ  ഞങ്ങളുടെ  ക്സ്സിലെ മാത്രമല്ല  മറ്റുക്സ്സുകരുടെയും   അധ്യാപകരുടെയും  പരിചിതരായും  മാറിയിരുന്നു

                      കാലം  മാറികൊണ്ടിരിക്കെ  കാലത്തിനൊപ്പം  നമ്മളും മാറേണ്ടതുണ്ടന്ന  സന്തേശം വിളിച്ചോതുന്ന  രീതിയിലുള്ള  ട്രെണ്ടിൽ  നടക്കുന്ന  റംഷീദും,തടിയില്ലെങ്കിലും  ഞാനൊരൽപ്പം ഗൌരവക്കരെനെന്ന മട്ടിൽ നടക്കുകയും മുഖഭാവം മാറ്റുകയും ചെയ്യുന്ന നാസറും ,പേരുകേട്ടയുടനെ നിങ്ങൾ തങ്ങളാണോ എന്ന്  അതിശയത്തോടെയുള്ള ചോദ്യത്തെ നേരിടുകയും കലാകാരൻ എന്ന നിലയിൽ ക്ലാസിലെ സൈലന്റായ ഷുഹൈബ് തങ്ങളുടെകലാവാസനയും , ഈയിടെ ക്ലാസിൽ എല്ലാ നിലക്കും പ്രജാരം നേടിയ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അപ്പുക്കുട്ടാൻ എന്ന മജീദിന്റ്റെ പുഞ്ചിരിയും , പിരിവു ക്രത്യമായി വാങ്ങാനുള്ള മിടുക്കും , ഞാൻ വരുന്നുണ്ട് എല്ലാവരും മാറി നിന്നോ എന്ന മുന്നറിയിപ്പ് തടിയിലൊന്നും കാര്യമില്ല പ്രവർത്തിയിലാണ്  കാര്യം എന്ന മട്ടും ഭാവവും കണ്ടാൽ തോന്നിക്കുന്ന റഫീഖിന്റ്റെ നിറഞ്ഞ സാനിദ്ധ്യവും ക്ലാസിലെ യഥാർത്ഥ ഗൗരവക്കാരനും  അതേ സമയം തമാശക്കാരനും  ഞങ്ങളുടെ  പേടി  സ്വപനവുമായ  അതിലുപരി ഞങ്ങളുടെ   നേതൃത്വം  വഹിക്കനർഹതയുള്ളവനുമായ  ഹബീബ് റഹ്മാന്റെ  ശബ്ദവും, ചെറുതാണെങ്കിലും  ഞങ്ങൾകിടയിലെ പ്രസ്ഥാനമായ  നാവുകൊണ്ട്  എതിരാളികളെ  തോൽപിക്കാൻ  കഴിവുള്ള  സൈഫുദ്ധീന്റെ വാചകമടിയും  ഏറെകുറെ ഞങ്ങൾക്കിടയിലെ  വൈവിധ്യമായിമാറി  ഇതിനിടെ  മറന്നുവെച്ച  മിടായി  പൊതിപൊലെ വിജയ്‌  ലുക്ക്‌  അവകാശപെടാനുള്ള  സൈലേഷ്  ഞങ്ങളുടെ  കയ്യിൽനിന്ന്  കളഞ്ഞുപോയി

                     ദിവസങ്ങൾ  മാസങ്ങളാവുന്നതും മാസങ്ങൾ വർഷങ്ങളാവുന്നതും എത്ര  പെട്ടന്നാണ്‍.. .
ഓർകുംമ്പോൾ  ഒരു ഭയം  ആ  സൗഹാർദം ഇടക്ക്  വെച്ച നിർത്തിയാൽ ........................  അതോർക്കാൻ കൂടി  വയ്യ . നൈസ്  കോളേജിന്റെ  ഒരു കൊച്ചു  പൂന്തോട്ടത്തിൽ  തേൻ നുകരാനെത്തിയ  ചിത്രശലഭങ്ങളായ  സുഹൃത്തുക്കളെ  പിരിയാൻ  മനസ്സുവരുന്നില്ല

                    ഈ  സൗഹൃദം  ഒരിക്കലും  തകരരുതേ എന്നും  ദിവസങ്ങളുടെ  വേഗത  കുറയണമേന്നുമാണ്  ഇന്നും  എന്നും ഞങ്ങളുടെ  പ്രാർത്ഥന.

Friday, 26 July 2013

മാലാഖമാർ

       

                                      മാലാഖമാർ

          വെറുപ്പിന്റെ അന്ധത  എന്ന  കേടവിളക്കിനെ
          ഊതിക്കെടുത്തുന്നവർ
       
          ഹൃദയത്തിൻ  ചൂടുകൾ  സ്നേഹത്തിൻ
           നനവിനാൽ തണുപ്പിക്കുന്നവർ,

          ഒരിക്കലും  ഒളിമങ്ങാത്ത  വിളക്കുകൾ
          വെളിച്ചം  പരത്തി  എന്റെ  ജീവിതം  പ്രകശിപ്പിച്ചവർ

          തൂവെള്ള  നിറത്തിൽ  സമാധാനത്തിൻ
         പ്രതീകമായി   തുളുമ്പുന്നവർ,
          അവരാണ്  മാലാഖമാർ

          എനിക്കിനിയും  ജീവിക്കണം
        ഈ  ജീവിതസാഗരത്തിൽ  മതിമറക്കണം .

        എന്റെ  ജീവനുണർവു നൽകാൻ  ഒളി -
       മങ്ങാത്ത  ദീപങ്ങളാവുന്ന  മാലാഖ -
        മാരോടൊത്ത്  ജീവിക്കണം

a