Monday, 26 August 2013

തിരുവ് ബാല്യത്തിെന്റ വില

                             തിരുവ് ബാല്യത്തിെന്റ വില 



                         അങ്ങാടിയിലെ ആക്രിക്കടയുടെ ഒരു മൂലയിൽ ഇരുന്ന്      ആരോടെന്നിലാതെ യാചിക്കുകയാണവൾ. വെയിലു കൊണ്ട് കരുവാളിച്ച 
 മുഖത്ത് ദാരിദ്രത്തിന്റെ കുഴഞ്ഞ കണ്ണുകൾ. 
 വായിൽ വലതും വച്ചിട്ട് ദിവസങ്ങളായിക്കാനും. ചുണ്ടെല്ലാം വരണ്ട് വിണ്ട് കീറിയ പാടം പോലെയായിരുന്നു. പക്ഷെ തെണ്ടി നടക്കുന്ന ചാവാലി പട്ടിയെ നോക്കും പോലെ രൂക്ഷമായൊരു നോട്ടം മാത്രം നോക്കി ആളുകൾ നടന്നകന്നു. വറ്റി വരണ്ട വാത്സല്യത്തിന്റെ അവശേഷിച്ച ശേഷിപ്പ്. അവസാനം അവൾ ആക്രി കടയിലെ ത്രാസിൽ കയറിയിരുന്നു. ശേഷം ആരോടെന്നിലാതെ ചോദിച്ചു 
                                    ''എനിക്കെത്ര കിട്ടും''

പൊന്നിൻ ചിങ്ങം

                             

                            പൊന്നിൻ ചിങ്ങം 


                         വത്സരമെന്നാകും ചിങ്ങമാസം 

                         ഒത്സവമാം തിരുവോണത്തിന് 
                         
                         മാനുഷ്യരെലാരു മൊന്നു പോലെ 
                
                        ഉല്ലാ സത്തോടങ്ങനുഗ്രഹിച്ചു 

                        ഉച്ച മലരിയും പിച്ചക പൂവും  

                        വാടാത്ത മല്ലിക റോസാ പൂവും 
                        ഇങ്ങനെയുള്ളൊരു പൂക്കളാകെ 

                        കൊചോണി മങ്കയും കാവലാക്ഷി 

                        കൊച്ചു കല്യാണി എന്നെരുത്തി 

                        ഇങ്ങനെ നാലാറു പെണ്ണുങ്ങൾക്കൂടി 

                        ആത്തപ്പൂതൊട്ടു കുരവയിട്ടു 

                        മാനുഷ്യരെലാരു മൊന്നുപൊലെ 

                        ഉല്ലാസത്തോട ങ്ങനുഗ്രഹിച്ചു

Wednesday, 21 August 2013

പൂന്തോട്ടം

                                            പൂന്തോട്ടം



           എത്ര സുന്ദരാം നന്മുടെ പൂന്തോട്ടം 

          എത്ര ഭംഗിയുള്ളതാം  പൂന്തോട്ടം 

          എലാവർക്കും മനസ്സിൽ കുളിര് കുളിർ നൽകുന്നു 

          എലാവരും ഒത്തരുസംയോടെയും 

          സ്നേഹത്തോടെയും കഴിയുന്ന പൂന്തോട്ടം 

          പൂവിനുള്ളിലെ തേൻ നുകരാൻ 

          പാറി വരുന്നു ശലഭം 

          എത്ര സുന്ദരം നന്മുടെ പൂന്തോട്ടം 

          സ്നേഹം പകർന്നിടും പൂന്തോട്ടം 

          പക്ഷികൾ വന്ന് പാട്ട് പാടുന്ന 

          എലാവർക്കും സന്തോഷം നൽകുന്നു 

          ആഹാനലൊരു പൂന്തോട്ടം  

Monday, 19 August 2013

ഗൾഫുക്കാരന്റെ പുത്രൻ


                        ഗൾഫുക്കാരന്റെ  പുത്രൻ

            മഷിയും കറയും പുരണ്ട ആ ഷർട്ട് അവൻ അല്പ്പം കൂടി വലിച്ചു നീട്ടിയെങ്കിലും അത് അരയോളം എതിയതെയുള്ളൂ .അവൻ ഇറങ്ങി നടന്നു .പണിപൂർത്തിയാവാത്ത വീടിൻറെ തറയിൽനിന്നും  താഴേക്ക് ചാടിയപ്പോൾ കുത്തഴിഞ്ഞ പുസ്തകത്തിൻറെ ഒന്ന് രണ്ട്  പേജുകൾ നിലത്തേക്ക് വീണു .അവ കുനിഞ്ഞെടുത്ത്   മുന്നോട്ട് നടന്നപ്പോൾ തയ്യല്ക്കാരന്റെ പോരയ്മയോ അതോ തുണിയുടെ പഴക്കമോ എന്നറിയില്ല പാൻസിന്റെ അടി ഭാഗത്തെ തുന്നഴിഞ്ഞ് നൂലുകൾ കാൽ തണ്ടയിലെ വ്രണത്തിൽ തട്ടുന്നുണ്ടായിരുന്നു .

           അവൻ പോയെങ്കിലും ആ 13 കാരന്റെ ഹൃദയം വീട്ടിലായിരുന്നു .രാവിലെ പത്തിരി തികയാത്തതിനാൽ കട്ടൻചായ മാത്രം കുടിചെഴുന്നെറ്റ  ഉമ്മ .ചായയിൽ മധുരം ഇല്ലാത്തതിനാൽ ചായ തുപ്പിയ കുഞ്ഞുമോൾ .ആ കുരുന്നു മുഖം തേങ്ങി നൊമ്പരത്തിന്റെ ദഷപൊലെ ആശ്രൂകണങ്ങൾ  താഴേക്ക് പതിച്ചു

          ''ഹ'' അവൻറെ  കാൽ കൂർത്ത കല്ലിലുടക്കി ആ വെള്ളാരൻ കല്ല് പലപ്പോഴും അത് ചെയ്തതാണല്ലോ   ''ബാപ്പ ഗൽഫിലായിട്ട് ഒരു ചെരുപ്പ്  എങ്കിലും വാങ്ങികൂടെ '' വേദനയിൽ പുളയുന്ന അവനെ നോക്കി കൂട്ടുകാരന്റെ കമന്റ് ''ഗൾഫുകാർ ''  അവൻ നിശബ്ദമായി ഉരുവിട്ടു .എഴുതാനുള്ള സമയം എല്ലാവരും പേനയെടുത്തു .അവൻ കീശയിൽ കയ്യിട്ടു ചെറിയ കീശ രണ്ടു വിരലുകൾ കഷ്ടിച്ച് പ്രവേശിക്കാം .ഒരു റീഫൽ വലിച്ചെടുത്തു ''അവൻറെ പേനയെവിടെ  ഹമീദേ ''ഉസ്താദിന്റെ ചോദ്യം.അവൻ തല കുനിച്ചു നിന്നു അപ്പോൾ കീറിയ            തൊപ്പിയിലൂടെ  അവൻറെ തല കാണാമായിരുന്നു .''എല്ലാം ബാങ്കിലിടാതെ  കുറച്ചയച്ച് തരാൻ ബാപ്പക്ക് എഴുതിക്കൂടെ '' ആരോ വിളിച്ചു പറഞ്ഞു .ക്ളാസ്സിൽ ചിരിയുടെ മാലപടക്കം .അവൻ കണ്ണു  തുടച്ചു .

         കാത്തിരിപ്പിനൊടുവിൽ  ബാപ്പ വന്നു പലതും പ്രതീക്ഷിച്ചു .എന്നാൽ അയാൾ ബഷീറിന്റെ ''ബാല്യകാലസഖി ''യിലെ മജീദാണെന്ന്  എല്ലാവരും തിരിച്ചറിഞ്ഞു .വന്നതുമുതൽ അയാൾക്ക് അസുഖമായിരുന്നു .അയാൾ ആ കൂരയുടെ മൂലയിൽ സ്ഥലം കണ്ടെത്തി സ്ഥലം കണ്ടത്തി . കടം വാങ്ങാൻ ഇനി ആളില്ല ദാരിദ്രം ജനൽപ്പഴുതിലൂടെ എത്തി നോക്കി .ഒടുവിൽ അവനൊരുങ്ങി . ആ കുടുംബത്തിന്റെ ഭാരം തലയിലെട്ടി. ഹോട്ടലിലെ പാത്രംകഴുകുന്ന അവനെ നോക്കി ആരോ പിറുപിറുത്തു

       ''ഏതായാലും അവൻ ഗൾഫുക്കാരന്റെ പുത്രനെല്ലേ"

മരണം

   
                                     മരണം

    ചിലർ  എന്നെ ഭയന്നോടി
   ചിലർ  എന്നെ  സ്നേഹിച്ചു തുടങ്ങി
   സ്വന്തം സന്തോഷത്തിന്  എന്നെ
                      ആയുധമാക്കി

              ഒരിക്കൽ ഞാനതിനെ നേരിടണം
              അത് എന്നെ രക്ഷിക്കുമോ
             എന്നെ സമ്പന്നനാക്കുന്മോ
            ഇതായിരിക്കും മനുഷ്യൻറെ
                                   ചിന്ത

അത്യാഗ്രഹത്ത്തിന് കിട്ടിയ


                              അത്യാഗ്രഹത്ത്തിന് കിട്ടിയ 
                                          ശിക്ഷ 

             സ്നേഹത്തോടെയും സഹകരണത്തോടെയും കൂടി കഴിയുന്ന ഒരു ഗ്രാമമായിരുന്നു പശ്മിമനാട് അവിടെ ഒരു കൊച്ചു വീട്ടിൽ തോമസ്‌ എന്നൊരു കർഷകൻ താമസിച്ചിരുന്നു തോമസിന് ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു . തൊട്ടപ്പുറത്ത് താമസിച്ചിരുന്നത്  രാമനും ഭാര്യയുമായിരുന്നു മക്കളൊന്നും ഉണ്ടായിരുന്നില്ല .തോമസ്‌  കൃഷി ചെയ്തത് നെൽ  കൃഷിയായിരുന്നു .രാമൻ  തോമസിനോട്  പറഞ്ഞു '' നെൽകൃഷിയേക്കാൾ  നല്ലത്  പച്ചകറികൾ കൃഷി ചെയ്യുന്നതാണ് എളുപ്പത്തിൽ കൃഷിചെയ്യാനും  സുഖമണ് '' തോമസിൻറെ നെൽ  കൃഷി മഴപെയ്തപോൾ പാടെ നശിച്ചു  ഇത് മൂലം അവരുടെ കുടുംബം പട്ടിണിയിലായി .തോമസ്‌ രാമനോട് പറഞ്ഞു ''എനിക്ക് കുറച്ച് പണം തരാമോ ''അപ്പോൾ  അവൻ പല കാരണങ്ങൾ പറഞ്ഞ് അവിടെ നിന്നും പോയി തോമസ്‌ ദുഖിതനായി .കൃഷിക്കാലം വന്നപ്പോൾ തോമസ്‌ വീണ്ടും നെൽ കൃഷി തന്നെ ചെയ്തു .ഇപ്പ്രവിശ്യം തോമസിന്  കൂടുതൽ ലാഭം ഉണ്ടായി  എന്നാൽ രാമന്റെ കൃഷിയെല്ലാം ദേവത നശിപ്പിച്ചു അവന്റെ അഹങ്കാരത്തിന്  കൊടുത്ത ശിക്ഷയായിരുന്നു .രാമൻ തോമസിനോട് പറഞ്ഞു ''എൻറെ കൃഷിയെല്ലാം നശിച്ചു എനിക്ക് കുറച്ച് പണം തരാമോ ''തോമസ്‌ രാമൻ പണം കൊടുത്തു .തോമസ്‌ പറഞ്ഞു ''കൃഷിയിൽ ലാഭവും നഷ്ട്ടവും എല്ലാം ഉണ്ടാകും .ഒരു പ്രാവിശ്യം ലാഭം ലഭിച്ചാൽ അടുത്ത   പ്രാവിശ്യം ലാഭം ലഭിക്കണമെന്ന് കരുതരുത് ചിലപ്പോൾ കൃഷി നശിചേക്കം ആരെങ്കിലും സഹായം ചോദിച്ചാൽ അത് തള്ളി കളയരുത് നമ്മൾ അത് ചെയ്ത് കൊടുക്കണം '' അപ്പോൾ രാമൻ പറഞ്ഞു ''ഞാൻ എൻറെ അത്യാഗ്രഹം ഒഴിവാക്കി ''കൃഷിക്കാലം വന്നപ്പോൾ തോമസും രാമനും  ഒരുമിച്ച് കൃഷി ചെയ്തു .ലാഭമുണ്ടാക്കി രണ്ട്  പേരും  സന്തോഷത്തോടയും സമാധാനത്തോടെയും  സുഖമായി നല്ല കർഷകരയി  ജീവിച്ചു .  



                                                                    

മരുഭൂമി

   

                                       മരുഭൂമി    


            മരുഭൂമി 
                   അന്മയെന്നപ്പോലെയാണ്, ദാഹിച്ചു മരിക്കാറായാലും
                   കിട്ടുന്ന വെള്ളം മരുപ്പച്ചകളിൽ കാത്തു വയ്ക്കും 
                   മക്കൾക്കായി 
          
            മരുഭൂമി 
                  ഭാര്യയെപ്പോലെയാണ്, ശാന്തമാകുന്നതിനിടക്ക് 
                  മുന്നറിയിപ്പിലാതെ തീ കാറ്റായി മാറും 
        
            മരുഭൂമി
                  സുഹ്ര്ത്തിനെപ്പോലെയാണ്,  വീനുപൊവുമെന്നാ 
                  വുബൂഴേക്ക്  തണലൊരുക്കി കാത്തിരിപ്പുണ്ടാകും 
                  താണ്ടി നിർത്താൻ 
            മരുഭൂമി
                  പ്രണയിനിയെപ്പോലെയാണ്, പിരിയാനഗ്രഹിച്ചാൽ
                  കൂടുതൽ ശക്തിയിൽ വലിച്ചടുപ്പിക്കും 
                            ഏകാന്തതയിൽ ചിലപ്പോൾ മരുഭൂമി 
                            മനുഷ്യരെപ്പോലെയാണ്
                            പ്രതീക്ഷയുടെ ഒരു തളിരു പോലുമില്ലാതെ
                            വരണ്ടുണങ്ങി അറ്റമിലാതെ...........

a