Monday, 19 August 2013

അത്യാഗ്രഹത്ത്തിന് കിട്ടിയ


                              അത്യാഗ്രഹത്ത്തിന് കിട്ടിയ 
                                          ശിക്ഷ 

             സ്നേഹത്തോടെയും സഹകരണത്തോടെയും കൂടി കഴിയുന്ന ഒരു ഗ്രാമമായിരുന്നു പശ്മിമനാട് അവിടെ ഒരു കൊച്ചു വീട്ടിൽ തോമസ്‌ എന്നൊരു കർഷകൻ താമസിച്ചിരുന്നു തോമസിന് ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു . തൊട്ടപ്പുറത്ത് താമസിച്ചിരുന്നത്  രാമനും ഭാര്യയുമായിരുന്നു മക്കളൊന്നും ഉണ്ടായിരുന്നില്ല .തോമസ്‌  കൃഷി ചെയ്തത് നെൽ  കൃഷിയായിരുന്നു .രാമൻ  തോമസിനോട്  പറഞ്ഞു '' നെൽകൃഷിയേക്കാൾ  നല്ലത്  പച്ചകറികൾ കൃഷി ചെയ്യുന്നതാണ് എളുപ്പത്തിൽ കൃഷിചെയ്യാനും  സുഖമണ് '' തോമസിൻറെ നെൽ  കൃഷി മഴപെയ്തപോൾ പാടെ നശിച്ചു  ഇത് മൂലം അവരുടെ കുടുംബം പട്ടിണിയിലായി .തോമസ്‌ രാമനോട് പറഞ്ഞു ''എനിക്ക് കുറച്ച് പണം തരാമോ ''അപ്പോൾ  അവൻ പല കാരണങ്ങൾ പറഞ്ഞ് അവിടെ നിന്നും പോയി തോമസ്‌ ദുഖിതനായി .കൃഷിക്കാലം വന്നപ്പോൾ തോമസ്‌ വീണ്ടും നെൽ കൃഷി തന്നെ ചെയ്തു .ഇപ്പ്രവിശ്യം തോമസിന്  കൂടുതൽ ലാഭം ഉണ്ടായി  എന്നാൽ രാമന്റെ കൃഷിയെല്ലാം ദേവത നശിപ്പിച്ചു അവന്റെ അഹങ്കാരത്തിന്  കൊടുത്ത ശിക്ഷയായിരുന്നു .രാമൻ തോമസിനോട് പറഞ്ഞു ''എൻറെ കൃഷിയെല്ലാം നശിച്ചു എനിക്ക് കുറച്ച് പണം തരാമോ ''തോമസ്‌ രാമൻ പണം കൊടുത്തു .തോമസ്‌ പറഞ്ഞു ''കൃഷിയിൽ ലാഭവും നഷ്ട്ടവും എല്ലാം ഉണ്ടാകും .ഒരു പ്രാവിശ്യം ലാഭം ലഭിച്ചാൽ അടുത്ത   പ്രാവിശ്യം ലാഭം ലഭിക്കണമെന്ന് കരുതരുത് ചിലപ്പോൾ കൃഷി നശിചേക്കം ആരെങ്കിലും സഹായം ചോദിച്ചാൽ അത് തള്ളി കളയരുത് നമ്മൾ അത് ചെയ്ത് കൊടുക്കണം '' അപ്പോൾ രാമൻ പറഞ്ഞു ''ഞാൻ എൻറെ അത്യാഗ്രഹം ഒഴിവാക്കി ''കൃഷിക്കാലം വന്നപ്പോൾ തോമസും രാമനും  ഒരുമിച്ച് കൃഷി ചെയ്തു .ലാഭമുണ്ടാക്കി രണ്ട്  പേരും  സന്തോഷത്തോടയും സമാധാനത്തോടെയും  സുഖമായി നല്ല കർഷകരയി  ജീവിച്ചു .  



                                                                    

No comments:

Post a Comment

a