Monday, 19 August 2013

ഗൾഫുക്കാരന്റെ പുത്രൻ


                        ഗൾഫുക്കാരന്റെ  പുത്രൻ

            മഷിയും കറയും പുരണ്ട ആ ഷർട്ട് അവൻ അല്പ്പം കൂടി വലിച്ചു നീട്ടിയെങ്കിലും അത് അരയോളം എതിയതെയുള്ളൂ .അവൻ ഇറങ്ങി നടന്നു .പണിപൂർത്തിയാവാത്ത വീടിൻറെ തറയിൽനിന്നും  താഴേക്ക് ചാടിയപ്പോൾ കുത്തഴിഞ്ഞ പുസ്തകത്തിൻറെ ഒന്ന് രണ്ട്  പേജുകൾ നിലത്തേക്ക് വീണു .അവ കുനിഞ്ഞെടുത്ത്   മുന്നോട്ട് നടന്നപ്പോൾ തയ്യല്ക്കാരന്റെ പോരയ്മയോ അതോ തുണിയുടെ പഴക്കമോ എന്നറിയില്ല പാൻസിന്റെ അടി ഭാഗത്തെ തുന്നഴിഞ്ഞ് നൂലുകൾ കാൽ തണ്ടയിലെ വ്രണത്തിൽ തട്ടുന്നുണ്ടായിരുന്നു .

           അവൻ പോയെങ്കിലും ആ 13 കാരന്റെ ഹൃദയം വീട്ടിലായിരുന്നു .രാവിലെ പത്തിരി തികയാത്തതിനാൽ കട്ടൻചായ മാത്രം കുടിചെഴുന്നെറ്റ  ഉമ്മ .ചായയിൽ മധുരം ഇല്ലാത്തതിനാൽ ചായ തുപ്പിയ കുഞ്ഞുമോൾ .ആ കുരുന്നു മുഖം തേങ്ങി നൊമ്പരത്തിന്റെ ദഷപൊലെ ആശ്രൂകണങ്ങൾ  താഴേക്ക് പതിച്ചു

          ''ഹ'' അവൻറെ  കാൽ കൂർത്ത കല്ലിലുടക്കി ആ വെള്ളാരൻ കല്ല് പലപ്പോഴും അത് ചെയ്തതാണല്ലോ   ''ബാപ്പ ഗൽഫിലായിട്ട് ഒരു ചെരുപ്പ്  എങ്കിലും വാങ്ങികൂടെ '' വേദനയിൽ പുളയുന്ന അവനെ നോക്കി കൂട്ടുകാരന്റെ കമന്റ് ''ഗൾഫുകാർ ''  അവൻ നിശബ്ദമായി ഉരുവിട്ടു .എഴുതാനുള്ള സമയം എല്ലാവരും പേനയെടുത്തു .അവൻ കീശയിൽ കയ്യിട്ടു ചെറിയ കീശ രണ്ടു വിരലുകൾ കഷ്ടിച്ച് പ്രവേശിക്കാം .ഒരു റീഫൽ വലിച്ചെടുത്തു ''അവൻറെ പേനയെവിടെ  ഹമീദേ ''ഉസ്താദിന്റെ ചോദ്യം.അവൻ തല കുനിച്ചു നിന്നു അപ്പോൾ കീറിയ            തൊപ്പിയിലൂടെ  അവൻറെ തല കാണാമായിരുന്നു .''എല്ലാം ബാങ്കിലിടാതെ  കുറച്ചയച്ച് തരാൻ ബാപ്പക്ക് എഴുതിക്കൂടെ '' ആരോ വിളിച്ചു പറഞ്ഞു .ക്ളാസ്സിൽ ചിരിയുടെ മാലപടക്കം .അവൻ കണ്ണു  തുടച്ചു .

         കാത്തിരിപ്പിനൊടുവിൽ  ബാപ്പ വന്നു പലതും പ്രതീക്ഷിച്ചു .എന്നാൽ അയാൾ ബഷീറിന്റെ ''ബാല്യകാലസഖി ''യിലെ മജീദാണെന്ന്  എല്ലാവരും തിരിച്ചറിഞ്ഞു .വന്നതുമുതൽ അയാൾക്ക് അസുഖമായിരുന്നു .അയാൾ ആ കൂരയുടെ മൂലയിൽ സ്ഥലം കണ്ടെത്തി സ്ഥലം കണ്ടത്തി . കടം വാങ്ങാൻ ഇനി ആളില്ല ദാരിദ്രം ജനൽപ്പഴുതിലൂടെ എത്തി നോക്കി .ഒടുവിൽ അവനൊരുങ്ങി . ആ കുടുംബത്തിന്റെ ഭാരം തലയിലെട്ടി. ഹോട്ടലിലെ പാത്രംകഴുകുന്ന അവനെ നോക്കി ആരോ പിറുപിറുത്തു

       ''ഏതായാലും അവൻ ഗൾഫുക്കാരന്റെ പുത്രനെല്ലേ"

No comments:

Post a Comment

a