ഇന്നലയുടെ സ്മാരകങ്ങൾ
പംനം നൈസ് കോളേജിലേക്ക് പറിച്ചു നടപെട്ട സമയം .അപരിചിത മുഖങ്ങൾക്കിടയിൽ എവിടേയോ വെച്ച കണ്ട് മറന്ന മുഖങ്ങളും ഉണ്ടായിരുന്നു . എന്നാൽ
അവയെക്കാൾ ഞങ്ങളെ അല്ഭുദപെടുതിയത് ക്സ്ളാസിലെ ബോയസ് ആയിരുന്നു .തണ്ടും തടിയുമുള്ള ആണ്‍കുട്ടികളുടെ മുഖം എല്ലവരുടെ മനസ്സിന്റെയും ശ്രദ്ധതിരിച്ചു .ഇന്ന +2 ഹുമനിറ്റീസിൽ ക്ളാസ്സിൽ പഠിക്കുമ്പോൾ ക്ളാസ്സിലെ ഒരു നല്ലസ്ഥാനം ബോയ്സ് പിടിച്ചു പറ്റിയിരിക്കുന്നു .ഒരുപാട് പെണ്‍കുട്ടികൾക്കിടയിൽ ഞങ്ങൾ കുറച് പേർ മറിനില്കേണ്ടതില്ല എന്നായിരുന്നു അവരുടെ മനോഭാവം .കോളേജിന്റെ എല്ലാ പ്രവർത്തനത്തിലും ബോയ്സിന്റെ പങ്കാളിത്തം സജീവമായിരുന്നു . ഇതിനെല്ലാം പുറമേ ഞങ്ങളുടെ ക്സ്സിലെ മാത്രമല്ല മറ്റുക്സ്സുകരുടെയും അധ്യാപകരുടെയും പരിചിതരായും മാറിയിരുന്നു
കാലം മാറികൊണ്ടിരിക്കെ കാലത്തിനൊപ്പം നമ്മളും മാറേണ്ടതുണ്ടന്ന സന്തേശം വിളിച്ചോതുന്ന രീതിയിലുള്ള ട്രെണ്ടിൽ നടക്കുന്ന റംഷീദും,തടിയില്ലെങ്കിലും ഞാനൊരൽപ്പം ഗൌരവക്കരെനെന്ന മട്ടിൽ നടക്കുകയും മുഖഭാവം മാറ്റുകയും ചെയ്യുന്ന നാസറും ,പേരുകേട്ടയുടനെ നിങ്ങൾ തങ്ങളാണോ എന്ന് അതിശയത്തോടെയുള്ള ചോദ്യത്തെ നേരിടുകയും കലാകാരൻ എന്ന നിലയിൽ ക്ലാസിലെ സൈലന്റായ ഷുഹൈബ് തങ്ങളുടെകലാവാസനയും , ഈയിടെ ക്ലാസിൽ എല്ലാ നിലക്കും പ്രജാരം നേടിയ ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അപ്പുക്കുട്ടാൻ എന്ന മജീദിന്റ്റെ പുഞ്ചിരിയും , പിരിവു ക്രത്യമായി വാങ്ങാനുള്ള മിടുക്കും , ഞാൻ വരുന്നുണ്ട് എല്ലാവരും മാറി നിന്നോ എന്ന മുന്നറിയിപ്പ് തടിയിലൊന്നും കാര്യമില്ല പ്രവർത്തിയിലാണ് കാര്യം എന്ന മട്ടും ഭാവവും കണ്ടാൽ തോന്നിക്കുന്ന റഫീഖിന്റ്റെ നിറഞ്ഞ സാനിദ്ധ്യവും ക്ലാസിലെ യഥാർത്ഥ ഗൗരവക്കാരനും അതേ സമയം തമാശക്കാരനും ഞങ്ങളുടെ പേടി സ്വപനവുമായ അതിലുപരി ഞങ്ങളുടെ നേതൃത്വം വഹിക്കനർഹതയുള്ളവനുമായ ഹബീബ് റഹ്മാന്റെ ശബ്ദവും, ചെറുതാണെങ്കിലും ഞങ്ങൾകിടയിലെ പ്രസ്ഥാനമായ നാവുകൊണ്ട് എതിരാളികളെ തോൽപിക്കാൻ കഴിവുള്ള സൈഫുദ്ധീന്റെ വാചകമടിയും ഏറെകുറെ ഞങ്ങൾക്കിടയിലെ വൈവിധ്യമായിമാറി ഇതിനിടെ മറന്നുവെച്ച മിടായി പൊതിപൊലെ വിജയ് ലുക്ക് അവകാശപെടാനുള്ള സൈലേഷ് ഞങ്ങളുടെ കയ്യിൽനിന്ന് കളഞ്ഞുപോയി
ദിവസങ്ങൾ മാസങ്ങളാവുന്നതും മാസങ്ങൾ വർഷങ്ങളാവുന്നതും എത്ര പെട്ടന്നാണ്‍.. .
ഓർകുംമ്പോൾ ഒരു ഭയം ആ സൗഹാർദം ഇടക്ക് വെച്ച നിർത്തിയാൽ ........................ അതോർക്കാൻ കൂടി വയ്യ . നൈസ് കോളേജിന്റെ ഒരു കൊച്ചു പൂന്തോട്ടത്തിൽ തേൻ നുകരാനെത്തിയ ചിത്രശലഭങ്ങളായ സുഹൃത്തുക്കളെ പിരിയാൻ മനസ്സുവരുന്നില്ല
ഈ സൗഹൃദം ഒരിക്കലും തകരരുതേ എന്നും ദിവസങ്ങളുടെ വേഗത കുറയണമേന്നുമാണ് ഇന്നും എന്നും ഞങ്ങളുടെ പ്രാർത്ഥന.
No comments:
Post a Comment