പിറവി
വേരുറച്ചു പോയ മൗനത്തിൽ നിന്നും
പൂക്കളുണ്ടാകുന്നു
ആഴത്തിൽ വിതച്ച സ്വപ്നത്തിൽ നിന്നും
ശലഭങ്ങളും
കണ്‍ പീലിയിൽ മയങ്ങുന്ന തേങ്ങലിന്റെ
ഉറവ പൊട്ടുപോൾ സമുദ്രം ഉണ്ടാകുന്നു
നിനക്കും എനിക്കുമിടയിലെ
ഉഷ്ണ ജല പ്രവാഹം വറ്റുപോൾ ശാന്തിയും !
No comments:
Post a Comment