Monday, 26 August 2013

തിരുവ് ബാല്യത്തിെന്റ വില

                             തിരുവ് ബാല്യത്തിെന്റ വില 



                         അങ്ങാടിയിലെ ആക്രിക്കടയുടെ ഒരു മൂലയിൽ ഇരുന്ന്      ആരോടെന്നിലാതെ യാചിക്കുകയാണവൾ. വെയിലു കൊണ്ട് കരുവാളിച്ച 
 മുഖത്ത് ദാരിദ്രത്തിന്റെ കുഴഞ്ഞ കണ്ണുകൾ. 
 വായിൽ വലതും വച്ചിട്ട് ദിവസങ്ങളായിക്കാനും. ചുണ്ടെല്ലാം വരണ്ട് വിണ്ട് കീറിയ പാടം പോലെയായിരുന്നു. പക്ഷെ തെണ്ടി നടക്കുന്ന ചാവാലി പട്ടിയെ നോക്കും പോലെ രൂക്ഷമായൊരു നോട്ടം മാത്രം നോക്കി ആളുകൾ നടന്നകന്നു. വറ്റി വരണ്ട വാത്സല്യത്തിന്റെ അവശേഷിച്ച ശേഷിപ്പ്. അവസാനം അവൾ ആക്രി കടയിലെ ത്രാസിൽ കയറിയിരുന്നു. ശേഷം ആരോടെന്നിലാതെ ചോദിച്ചു 
                                    ''എനിക്കെത്ര കിട്ടും''

No comments:

Post a Comment

a